എസ് വൈ എസ് സി സി പരിശീലനം ആരംഭിച്ചു

Posted on: March 27, 2015 5:07 am | Last updated: March 27, 2015 at 12:07 am
SHARE

കോഴിക്കോട്: എസ് വൈ എസ് യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ചീഫുമാര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ക്കു തുടക്കമായി. കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ നടന്ന പരിശീലന പരിപാടിക്ക് സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍ നേതൃത്വം നല്‍കി. ചെര്‍പ്പുളശ്ശേരി(പാലക്കാട്) സുന്നി മദ്‌റസയില്‍ പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസെടുത്തു.
ഇന്ന് ഉച്ചക്ക് രണ്ടിന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന കോച്ചിംഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും. പി കെ എം ബഷീര്‍ പടിക്കല്‍ ക്ലാസെടുക്കും. തിരുവനന്തപുരത്ത് ജി അബൂബക്കര്‍, അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍ നേതൃത്വം നല്‍കും.
മലപ്പുറം കോട്ടക്കലില്‍ സി പി സൈതലവി മാസ്റ്ററും മഞ്ചേരി സുന്നി മസ്ജിദില്‍ പ്രൊഫ. യു സി അബ്ദുല്‍ മജീദും ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കൊല്ലം, വയനാട് ജില്ലകളില്‍ നടക്കുന്ന പരിശീലനം നാളെയും ശേഷിക്കുന്ന കേന്ദ്രങ്ങളിലേത് ഞായറാഴ്ചയും നടക്കും.