പി സി ജോര്‍ജാണെന്ന് കരുതി ഐ ജിയെ ചീമുട്ടയെറിഞ്ഞ കേസില്‍ പ്രതിയെ വെറുതെവിട്ടു

Posted on: March 27, 2015 12:05 am | Last updated: March 27, 2015 at 12:12 am
SHARE

pc georgeതൊടുപുഴ: ചീഫ് വിപ്പ് പി സി ജോര്‍ജാണെന്ന് തെറ്റിദ്ധരിച്ച് ഇന്റലിജന്റ്‌സ് ഐ ജി അനില്‍ കാന്തിനെ ചെറുതോണി സെന്‍ട്രല്‍ ജംഗ്ഷനില്‍ തടഞ്ഞുനിര്‍ത്തി കാറിനു നേരെ ചീമുട്ടയെറിഞ്ഞ സംഭവത്തില്‍ പ്രതി മരിയാപുരം സി പി എം ലോക്കല്‍ സെക്രട്ടറി ടി എസ് ബാബുവിനെ വെറുതെ വിട്ടുകൊണ്ട് ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം എസ് ഉണ്ണികൃഷ്ണന്‍ ഉത്തരവായി. 2011 നവംബര്‍ 11ന് ചീഫ് വിപ്പിനെ തടയുമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചിരിക്കെയായിരുന്നു സംഭവം. തെറ്റിദ്ധരിച്ച് ചീമുട്ടയെറിയുകയായിരുന്നെന്നാണ് ഇടുക്കി സി ഐ ചാര്‍ജ് ചെയ്ത കേസ്. എറണാകുളത്തു നിന്ന് രാവിലെ പതിനൊന്നരയോടെ കുയിലിമലയിലുള്ള എ ആര്‍ ക്യാമ്പിലേക്ക് വരികയായിരുന്നു ഐ ജി. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. മറ്റു മൂന്ന് പേര്‍ ഹാജരായില്ല.