Connect with us

Kerala

കേരളത്തില്‍ കണ്ട തീഗോളം ഉല്‍ക്കയല്ലെന്ന് വിദഗ്ധര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മാസം ദൃശ്യമായ തീഗോളം ഉല്‍ക്കയല്ലെന്ന് രാജ്യാന്തര വിദഗ്ധര്‍. അവശിഷ്ടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഉല്‍ക്കയുടെതിന് സമാനമായ ഒന്നും കണ്ടെത്താനായില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

നാസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ. റാന്‍ഡ് എല്‍ കോറോടേവാണ് കേരളത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ പരിശോധിച്ച് ഉല്‍ക്കയല്ലെന്ന് വിലയിരുത്തിയത്. ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാല്‍ കമ്മത്തിന് അദ്ദേഹം നല്‍കിയ മറുപടിയിലാണ് ഇതിന്റെ കാര്യകാരണങ്ങള്‍ വിശദമാക്കിയിരിക്കുന്നത്.
ബഹിരാകാശത്തെ ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിച്ചതാകാമെന്നാണ് നിഗമനം. ഇത് വീണ്ടും ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.
കഴിഞ്ഞ മാസം 27നാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ രാത്രിയില്‍ ആകാശത്ത് തീഗോളം കണ്ടത്. ഇത് ഉല്‍ക്കാ പതനം തന്നെ ആയിരിക്കാമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അന്തരീക്ഷ പഠന വിഭാഗവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഇതില്‍ ഉറച്ചു നിന്നിരുന്നു.
ഉല്‍ക്കയുടെ പ്രകാശ തീവ്രത കൂടിയതിനാലാണ് അന്തരീക്ഷ ഘര്‍ഷണത്താല്‍ തീയും ഇരമ്പലും ഉണ്ടായതെന്നുള്ള വിലയിരുത്തലുകളാണ് പുതിയ നിഗമനത്തോടെ ഇല്ലാതായിരിക്കുന്നത്.

Latest