അടുത്ത മാസം നാലിന് രാജ്യത്ത് പൂര്‍ണ ചന്ദ്രഗ്രഹണം

Posted on: March 27, 2015 6:00 am | Last updated: March 27, 2015 at 9:58 pm
SHARE

safe_imageഇന്‍ഡോര്‍: അടുത്ത മാസം നാലിന് രാജ്യത്ത് പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകും. വടക്കുകിഴക്കന്‍ മേഖലയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഉച്ചക്ക് ശേഷം 3.45.04 മണി മുതല്‍ രാത്രി 7.15.2 മണി വരെയാണ് പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടാകുകയെന്ന് ഉജ്ജയ്ന്‍ ജിവാജി ഒബ്‌സര്‍വേറ്ററി സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത അറിയിച്ചു.
മൂന്നര മണിക്കൂര്‍ നേരം ഈ ആകാശ വിസ്മയം നീണ്ടുനില്‍ക്കും. വൈകുന്നേരം 5.30.30ന് ഭൂമിയുടെ നിഴല്‍ പൂര്‍ണമായും ചന്ദ്രനെ മറക്കും. രാജ്യത്ത് വേഗം അസ്തമയം സംഭവിക്കുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകും.