രാജ്യാന്തര പ്രോപ്പര്‍ട്ടി ഷോ മാര്‍ച്ച് 30ന് തുടങ്ങും

Posted on: March 26, 2015 8:00 pm | Last updated: March 26, 2015 at 8:47 pm
SHARE

ദുബൈ: രാജ്യാന്തര പ്രോപ്പര്‍ട്ടിഷോ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്നുവരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് ദുബൈ പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സെയില്‍സ് എക്‌സി. ഡയറക്ടര്‍ അബ്ദുല്ല അബു ശബീബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുബൈ ലാന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പിന്തുണയോടെയാണ് പ്രോപ്പര്‍ട്ടി ഷോ. നിരവധി പുതിയ പദ്ധതികള്‍ അവതരിപ്പിക്കും. ബാഴ്‌സലോണ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലെ പദ്ധതികളും ഉള്‍പെടുമെന്നും അബ്ദുല്ല അബുശബീബ് പറഞ്ഞു. റിക്‌സ് ഡയറക്ടര്‍ റോഡ് ജാക്‌സണ്‍, സി ഇ ഒ ദാവൂദ് അല്‍ ശിസാവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.