Connect with us

Gulf

ദുബൈ വിമാനത്താവളത്തിന് ബഹുമതി

Published

|

Last Updated

ദുബൈ: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നേടിയ ദുബൈ വിമാനത്താവളത്തിന് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ന്യൂസിന്റെ “എയര്‍പോര്‍ട്ട് ഓഫ് ദി ഇ യര്‍ ബഹുമതി ലഭിച്ചതായി എയര്‍പോര്‍ട്‌സ് സി ഇ ഒ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു. യാത്രക്കാരും വ്യോമയാന മേഖലയിലെ വിദഗ്ധരും ചേര്‍ന്നു നല്‍കിയ അവാര്‍ഡ് അര്‍ഥവത്താണെന്നു പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
ഏഴുകോടിയിലേറെ യാത്രക്കാരാണു കഴിഞ്ഞ വര്‍ഷം ദുബൈ വിമാനത്താവളം ഉപയോഗിച്ചത്. ഈ വര്‍ഷം 7.9 കോടി യാത്രക്കാരെ ഉള്‍കൊള്ളാനാണു ശ്രമം.
എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ സര്‍വീസുകളുടെ കൂടുതല്‍ വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഒറ്റ റണ്‍വേ മാത്രമായി 80 ദിവസം പ്രവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ മുന്നിലെത്താന്‍ ദുബൈക്കായി. 2020ല്‍ പത്തു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കൈവരിക്കുമെന്നു പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. ടെര്‍മിനല്‍ രണ്ടിന്റെ വികസന പ്രവര്‍ത്തനവും ഈ വര്‍ഷം പൂര്‍ത്തിയായി. കോണ്‍കോഴ്‌സ് ഡി നിര്‍മാണവും ടെര്‍മിനല്‍ ഒന്നിന്റെ വിപുലീകരണവും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകാനിരിക്കുകയാണ്.

Latest