Connect with us

Gulf

കടലില്‍ അപകടത്തില്‍ പെട്ട മൂന്നു പേരെ എയര്‍ വിംഗ് രക്ഷിച്ചു

Published

|

Last Updated

അബുദാബി: ബോട്ടുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കടലില്‍ അപകടത്തില്‍പെട്ട മൂന്നു പേരെ അബുദാബി പോലീസിന്റെ എയര്‍ വിംഗ് രക്ഷിച്ചു. അല്‍ റാഹ ബീച്ചിലെ ബ്രെയ്ക്ക് വാട്ടറിലായിരുന്നു ചൊവ്വാഴ്ച രാവിലെ അപകടം നടന്നത്. അപകടത്തില്‍ ബോട്ടിന്റെ ഡ്രൈവര്‍ മരിച്ചിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ക്കായിരുന്നു പരുക്കേറ്റത്. എയര്‍ ഓപറേഷന്‍ റൂമില്‍ അപകട വിവരം ലഭിച്ച ഉടന്‍ എയര്‍ ആംബുലന്‍സ്, പോലീസ്, മറ്റ് വിദഗ്ധര്‍ ഉള്‍പെടെയുള്ളവരുമായി സംഭവ സ്ഥലത്തേക്ക് പറക്കുകയായിരുന്നു. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമായിരുന്നുവെന്ന് അബുദാബി പോലീസ് എയര്‍വിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ പൈലറ്റ് അലി മുഹമ്മദ് മസ്‌റൂഇ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ആവശ്യമായ ചികിത്സ കടലില്‍ വെച്ചു തന്നെ നല്‍കി. ഗുരുതരമായി പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. കടലില്‍ പോകുന്നവര്‍ കാലാവസ്ഥ നിരീക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ലൈഫ് ജാക്കറ്റ്, ജി പി എസ് ഡിവൈസ്, കമ്മ്യൂണിക്കേഷന്‍ ഡിവൈസ് ഉള്‍പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വേണം കടലില്‍ പോകാനെന്നും മസ്‌റൂഇ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest