Connect with us

Gulf

മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 12,760 പാര്‍ക്കിംഗ് സൗകര്യം ഏര്‍പെടുത്തി

Published

|

Last Updated

അബുദാബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 12,760 പാര്‍ക്കിംഗ് സൗകര്യം ഏര്‍പെടുത്തിയതായി നഗരസഭ അറിയിച്ചു. 9,155 പാര്‍ക്കിംഗ് സ്ഥലം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

വിദ്യാലയങ്ങള്‍ക്ക് 343 പ്രത്യേകം പാര്‍ക്കിംഗുണ്ടാകും. താമസ കേന്ദ്രങ്ങള്‍ക്ക് 656 പ്രവേശന കവാടങ്ങള്‍ ഒരുക്കും. മുഹമ്മദ് ബിന്‍ സായിദ് സിറ്റി ലോകത്തെ ഏറ്റവും മികച്ച താമസ, വാണിജ്യകേന്ദ്രമായി മാറുകയാണെന്നും ഗഗരസഭ വ്യക്തമാക്കി.
എം ഇ 9, 10,11,12 സോണുകളിലാണ് പാര്‍ക്കിംഗ് വരാന്‍ പോകുന്നത്. 18 കിലോമീറ്ററില്‍ റോഡുകള്‍ നവീകരിച്ചിട്ടുണ്ട്.
1,25,324 ആളുകള്‍ക്ക് അടിസ്ഥാന സൗകര്യത്തിന്റെ പ്രയോജനം ലഭിക്കുമെന്നും നഗരസഭ അറിയിച്ചു.