ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: March 26, 2015 1:26 pm | Last updated: March 27, 2015 at 12:39 am
SHARE

nun_rape_accused_cctv_മുംബൈ: ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്ന് മുഹമ്മദ് സലീം എന്നയാളെയാണ് സിഐഡികള്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്നുള്ള ആദ്യ അറസ്റ്റാണിത്. കഴിഞ്ഞ 14നായിരുന്നു 70 കാരിയായ കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.