Connect with us

Wayanad

മാവോവാദി സംഘത്തിനായുള്ള തിരച്ചിലുകളും അന്വേഷണങ്ങളും എങ്ങുമെത്തുന്നില്ല

Published

|

Last Updated

മാനന്തവാടി: മാവോവാദി സംഘം കുഞ്ഞോം വനമേഖല താവളമാക്കിയിട്ടുള്ളതായും ശക്തമായ ഗറില്ലാ ആക്രമണത്തിന് തയ്യാറെടുക്കുന്നതായും പോലിസ് സ്ഥിരീകരിക്കുമ്പോഴും ഇവര്‍ക്കായുള്ള തിരിച്ചിലുകളും അന്വേഷണങ്ങളും എങ്ങുമെത്തുന്നില്ല. ജില്ലാ കലക്ടറേറ്റഇന് നേരെ ആക്രമണമുണ്ടാവുമെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറേറ്റ് കാമറവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും മാവോവാദികള്‍ ഏതു രീതിയിലുള്ള പ്രതികരണവുമായാണ് രംഗപ്രവേശനം ചെയ്യുന്നത് എന്ന് പോലിസിനോ ഇന്റലിജന്‍സ് വിഭാഗത്തിനോ ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. എന്നാല്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പേരിയ റെയ്ഞ്ചിന് കീഴിലുള്ള കുഞ്ഞോം വനത്തില്‍ മാവോ സംഘം താവളമാക്കിയിട്ടുണ്െടന്ന് പോലിസ് സ്ഥിരീകരിക്കുന്നുണ്ട്. കുഞ്ഞോം ചാപ്പകോളനിയിലെ ഒരു വീടുമായി നിരന്തരം ഇവര്‍ ബന്ധപ്പെടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് കനത്ത ജാഗ്രത പാലിക്കുന്നതായാണ് വിവരം. ഈ ആദിവാസി വീട് 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. വീട്ടുടമയെ ചോദ്യം ചെയ്യാന്‍ പോലിസ് ഉന്നതാധികാരികളുടെ അനുമതി തേടിയിരുന്നെങ്കിലും ഇതു കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്നതിനെ തുടര്‍ന്ന് അനുമതി നിഷേധിക്കുകയായിരുന്നു. കോളനിയിലെ തന്നെ മറ്റുചിലരാണ് ഈ വിട്ടില്‍ മാവോവാദികള്‍ വന്നുപോവുന്ന വിവരം പോലിസിന് കൈമാറിയത്. നാദാപുരം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം വിലങ്ങാട് നിന്നും മാനന്തവാടി സി.ഐ.യുടെ കീഴിലുള്ള സംഘം കുഞ്ഞോത്ത് നിന്നും വനമേഖലയിലൂടെ പതിവ് തിരച്ചില്‍ ഇപ്പോഴും നടത്തുന്നുണ്ട്. എന്നാല്‍ കാട്ടിനുള്ളിലേക്ക് കയറിയുള്ള തിരച്ചിലുകള്‍ നടത്തുന്നില്ലെന്നാണ് അറിവ്. കഴിഞ്ഞവാരം മലപ്പുറം എടക്കര തണ്ണിക്കടവ് മുക്കില്‍ ഒരു വീട്ടില്‍ മാവോയിസ്റ്റുകളെന്നു കരുതുന്ന സംഘം എത്തിയത് നേരില്‍ കണ്ടിട്ടും അവരുമായി ഏറ്റുമുട്ടല്‍ സാധ്യതയുള്ളതിനാല്‍ ഉന്നത നിര്‍ദേശ പ്രകാരം പോലിസ് പി•ാറിയതായി ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കയറിയുള്ള തിരച്ചില്‍ വേണ്ടെന്നാണ് ഉന്നതരുടെ നിര്‍ദേശം. ഏതായാലും ജില്ലയില്‍ ഒരു ഗറില്ലാ ആക്രമണത്തിന് മാവോവാദികള്‍ ഒരുങ്ങുകയാണെന്ന് പറയുമ്പോഴും മാവോവാദികളെ നേര്‍ക്ക് നേര്‍ കണ്ടാലെന്തു ചെയ്യണമെന്നു പോലും തീരുമാനിക്കാതെയാണ് പോലിസിന്റെ പതിവ് തിരച്ചില്‍ തുടരുന്നത്.

Latest