Connect with us

Kozhikode

'എല്ലാവര്‍ക്കും വീട് ' കാരശ്ശേരിയില്‍ സ്വപ്നപദ്ധതി

Published

|

Last Updated

മുക്കം: എല്ലാവര്‍ക്കും വീട് എന്ന കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതി 200 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടൊരുക്കിക്കൊടുത്ത് യാഥാര്‍ഥ്യമാക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതിയില്‍ കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്കില്‍ നിന്ന് നാല് കോടി രൂപ വായ്പയെടുത്ത് രണ്ട് ലക്ഷം രൂപ വീതം നല്‍കിക്കൊണ്ടാണ് പഞ്ചായത്തില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭവന നിര്‍മാണ സഹായം മന്ത്രി എ പി അനില്‍കുമാര്‍ നാളെ വൈകുന്നേരം മൂന്ന് മണിക്ക് നോര്‍ത്ത് കാരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും. സി മോയിന്‍കുട്ടി എം എല്‍ എ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എം പി മുഖ്യാതിഥിയായിരിക്കും. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട വീടിന് അഞ്ച് ഘട്ടമായിട്ടാണ് രണ്ട് ലക്ഷം രൂപ നല്‍കുക. ബേങ്കില്‍ നിന്ന് വായ്പയെടുക്കുന്ന തുക പലിശ സഹിതം പത്ത് വര്‍ഷത്തിനകം പഞ്ചായത്ത് തിരിച്ചടക്കണം. ഗ്രാമസഭകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുകയും ഭരണസമിതി ചര്‍ച്ച ചെയ്യുകയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് 200 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ്, വൈസ് പ്രസിഡന്റ് എം ടി സെയ്ത് ഫസല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ജോണ്‍, എം ടി അഷ്‌റഫ് പങ്കെടുത്തു.

---- facebook comment plugin here -----

Latest