ധോണിയും മാക്‌സ്‌വെലും ഗൂഗിള്‍ താരങ്ങള്‍

Posted on: March 26, 2015 5:06 am | Last updated: March 26, 2015 at 12:07 am
SHARE

dhoniന്യൂഡല്‍ഹി: ഇന്ത്യ-ആസ്‌ത്രേലിയ സെമിഫൈനലിന് മുമ്പെ ഗൂഗിളില്‍ ആവേശമായി മഹേന്ദ്ര സിംഗ് ധോണിയും ഗ്ലെന്‍ മാക്‌സ്‌വെലും. ലോകകപ്പ് കാലയളവില്‍ ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ സെര്‍ച് ചെയ്ത ഇന്ത്യന്‍ താരം ധോണിയാണ്. ആസ്‌ത്രേലിയന്‍ നിരയില്‍ മുന്‍പന്തിയിലുള്ള ഗ്ലെന്‍ മാക്‌സ്‌വെലാണ്.
യുവത്വത്തിന്റെ ഹരമായ വിരാട് കോഹ്‌ലിയെയാണ് ധോണി പിന്തള്ളിയത്. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ എന്നിവരാണ് ഗൂഗിളില്‍ താരമൂല്യമുള്ള മറ്റ് ഇന്ത്യക്കാര്‍.
ബൗളര്‍മാരില്‍ മുഹമ്മദ് ഷമിക്കാണ് ഗൂഗിളില്‍ കൂടുതല്‍ അന്വേഷണം. ആസ്‌ത്രേലിയന്‍ നിരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും ഏറെയിഷ്ടപ്പെടുന്ന താരം മാക്‌സ്‌വെലാണ്.
ഐ പി എല്ലുമായുള്ള ബന്ധം തന്നെയാകണം കാരണം. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ആരാധകരും വെടിക്കെട്ട് ബാറ്റ്‌സ്മാനായ മാക്‌സ്‌വെലിന് പിറകെയാണ്. ഷെയിന്‍ വാട്‌സന്‍, വാര്‍ണര്‍ എന്നിവരൊക്കെ കഴിഞ്ഞേ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ഗൂഗിളില്‍ ആളുള്ളൂ.