Connect with us

Ongoing News

ആരും വിശ്വസിച്ചില്ല, ഇപ്പോള്‍ ഞെട്ടി

Published

|

Last Updated

സിഡ്‌നി: ഇന്ത്യന്‍ ടീം സെമി കളിക്കുമെന്ന് ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, കളിക്കാര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സെമിഫൈനല്‍ പ്രവേശം ഞങ്ങളെ അതിശയിപ്പിക്കുന്നില്ല – വിരാട് കോഹ്‌ലി വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടീമിലെ ഓരോ താരവും സ്വന്തം കഴിവിലും പ്രതിഭയിലും വിശ്വസിച്ചിരുന്നു. രാജ്യാന്തര ടൂര്‍ണമെന്റില്‍ ജൈത്രയാത്ര നടത്താന്‍ പോന്ന മികവും തികവുമുള്ള ടീമാണ് തങ്ങളുടേതെന്ന തിരിച്ചറിവും കളിക്കാര്‍ക്കുണ്ടായിരുന്നു.
ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ വലിയ തിരിച്ചടി നേരിട്ടിട്ടും ലോകകപ്പില്‍ പുത്തനുണര്‍വോടെയാണ് ടീം ഇന്ത്യ കളിച്ചത്.
ആസ്‌ത്രേലിയയും ഇംഗ്ലണ്ടും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാനാതെ നാണം കെട്ടിരുന്നു ടീം ഇന്ത്യ. ലോകകപ്പിന് മുമ്പെ ഇത്തരമൊരു പരമ്പര അനാവശ്യമായിരുന്നുവെന്നും വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍, ബൗളര്‍മാര്‍ക്ക് ഏറെ ഗുണകരമായി ഈ പരമ്പര. ലോകകപ്പിന് മുന്നോടിയായി ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു – കോഹ്‌ലി പറയുന്നു.ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ കോഹ്‌ലി 304 റണ്‍സാണ് നേടിയത്.