ജ്വല്ലറി ഉടമ കൊല്ലപ്പെട്ട കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം ഉടന്‍

Posted on: March 26, 2015 5:49 am | Last updated: March 25, 2015 at 11:49 pm
SHARE

കോഴിക്കോട്: തലശ്ശേരിയില്‍ കടക്കുളളില്‍ ജ്വല്ലറി ഉടമ കൊല്ലപ്പെട്ട കേസില്‍ െ്രെകം ബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും. കോഴിക്കോട് െ്രെകം ബ്രാഞ്ച് എച്ച് എച്ച് ഡബ്ല്യൂ വിഭാഗം സൂപ്രണ്ട് കെ ബി വേണുഗോപാലിന് ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച തിരുവനന്തപുരം െ്രെകം ബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് ലഭിച്ചു. തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ ചക്യത്തമുക്ക് സ്‌നേഹയിലെ ദിനേശന്‍ (52) കൊല്ലപ്പെട്ട കേസാണിത്. കണ്ണൂര്‍ െ്രെകം ബ്രാഞ്ച് യൂനിറ്റായിരിക്കും അന്വേഷണം നടത്തുക. ലോക്കല്‍ പോലീസില്‍ നിന്ന് കേസ് ഫയലുകള്‍ ക്രൈം ബ്രാഞ്ച് ഈ ആഴ്ച തന്നെ ഏറ്റെടുക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് ആയിരുന്നു കൊല നടന്നത്. രാത്രി 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ പകുതി താഴ്ത്തിയ നിലയിലായിരുന്നു. ജീവനക്കാര്‍ ആരും അപ്പോള്‍ കടയിലുണ്ടായിരുന്നില്ല.