പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയില്‍

Posted on: March 26, 2015 5:46 am | Last updated: March 25, 2015 at 11:48 pm
SHARE

arrestതൊടുപുഴ: ചേലച്ചുവടിന് സമീപം പിതാവ് സ്വന്തം പെണ്‍മക്കളെ പീഡിപ്പിച്ചതായി പരാതി. ഇടുക്കി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌കൂളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കഞ്ഞിക്കുഴി പോലീസാണ് പിതാവായ മധ്യവയസ്‌കനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പത്തിലും, ഏഴിലും പഠിക്കുന്ന തന്റെ പെണ്‍മക്കളെ കഴിഞ്ഞ ആറുമാസക്കാലമായി ശാരീരികമായി ഉപദ്രവിച്ചു വരുന്നതായി ശിശു ക്ഷേമ സമിതി ജില്ലാ ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചിരുന്നു. അധികൃതര്‍ സ്‌കൂളുമായി ബന്ധപ്പെട്ട് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തായത്. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് കഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാം ജോസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.