Connect with us

National

നാവികസേനാ വിമാനം കടലില്‍ തകര്‍ന്നു; രണ്ട് പേരെ കാണാതായി

Published

|

Last Updated

പനാജി: ഗോവക്ക് സമീപം കടലില്‍ നാവികസേനയുടെ വിമാനം തകര്‍ന്നുവീണു. രണ്ട് പേരെ കാണാതായി. വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനും കൂടെയുണ്ടായിരുന്ന നിരീക്ഷകനും വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ബോര്‍ഡ് തല അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടിട്ടുണ്ട്. സാധാരണ പരിശീലന പറക്കിലിനിടെയാണ് ഡോര്‍ണിയര്‍ യുദ്ധവിമാനം തകര്‍ന്നുവീണത്. ഗോവയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബന്ധം നഷ്ടപ്പെടുമ്പോള്‍ വിമാനമുണ്ടായിരുന്നത്. ആറ് യുദ്ധക്കപ്പലുകളും നാല് വിമാനങ്ങളും ഊര്‍ജിതമായി തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.02നാണ് ഗോവയിലെ നേവല്‍ എയര്‍ സ്റ്റേഷനുമായി വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടത്.