രാജ്യസഭാ സീറ്റ്: ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും: മുഖ്യമന്ത്രി

Posted on: March 25, 2015 8:35 pm | Last updated: March 25, 2015 at 11:36 pm
SHARE

oommenchandiതിരുവനന്തപുരം : രാജ്യസഭാ സീറ്റ്, ഡെപ്യൂട്ടി സ്പീക്കര്‍ നിയമനം എന്നിവ സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനും ലീഗിനും നല്‍കുന്നതിലെ ധാരണ സംബന്ധിച്ച ചോദ്യത്തിന്, ജനാധിപത്യരീതിയില്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ എങ്ങനെ വരുമെന്നകാര്യത്തില്‍ ഇപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. സഭാസമ്മേളനകാലത്തുതന്നെ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ അവര്‍ക്ക് വോട്ടവകാശമില്ലാതായി. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്നാണ് യു ഡി എഫ് സ്വീകരിച്ച നിലപാട്. ഡെപ്യൂട്ടി സ്പീക്കര്‍ ആരായിരിക്കണമെന്നത് സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു.