കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി

Posted on: March 25, 2015 9:24 pm | Last updated: March 25, 2015 at 9:24 pm
SHARE
kanthapuram
മര്‍കസ് കശ്മീരി ഹോമിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ സംസാരിക്കുന്നു

കാരന്തൂര്‍: മര്‍കസ് കശ്മീരി ഹോമിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ അവധിയില്‍ നാട്ടിലേക്ക് മടക്കുന്ന 200ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കാശ്മീരി ഹോമില്‍ നടന്ന ചടങ്ങ് മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപന മേധാവി മൂസ സഖാഫി പാതിരമണ്ണ സ്വാഗതം പറഞ്ഞു. ശാഹുല്‍ ഹമീദ് ശാന്തപുരം , അബ്ദുല്‍ ഹമീദ്, അബ്ദുറഹ്മാന്‍ മിസ്ബാഹി, ഫിറോസ് മുസ്്‌ലിയാര്‍, അബ്ദുല്‍ കരീം അംജദി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിള്‍ സഹ്‌റ മീലാദ് ഫെസ്റ്റില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.