ഡിജിപിക്കെതിരേ സത്യസന്ധമായ അന്വേഷണം നടക്കും; ചെന്നിത്തല

Posted on: March 25, 2015 7:30 pm | Last updated: March 25, 2015 at 7:30 pm
SHARE

chennithalaതിരുവനന്തപുരം: ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരേ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപിക്കെതിരേ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല. നിസാമിന്റെ സാമ്പത്തിക സ്വാധീനത്തിനു വഴങ്ങിയെന്ന പരാതിയിലാണു ഡിജിപിക്കെതിരെ അന്വേഷണത്തിനു വിജിലന്‍സ് കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നത്.