ശാമിഖ, അദ്‌ല എന്നിവിടങ്ങളില്‍ അഞ്ച് ഉദ്യാനങ്ങള്‍ വരുന്നു

Posted on: March 25, 2015 6:46 pm | Last updated: March 25, 2015 at 6:46 pm
SHARE

അബുദാബി: അല്‍ ശാമിഖ, അല്‍ അദ്‌ല എന്നിവിടങ്ങളില്‍ അഞ്ച് പൊതു ഉദ്യാനങ്ങള്‍ പണിയുന്നുണ്ടെന്ന് നഗരസഭാ ആക്ടിംഗ് ജനറല്‍ മാനേജര്‍ മുസബഹ് മുബാറക് അല്‍ മുറാര്‍ അറിയിച്ചു. 3.5 കോടി ദിര്‍ഹം ചെലവു ചെയ്ത് 59,000 ചതുരശ്ര മീറ്ററിലാണ് ഉദ്യാനം പണിയുന്നത്. ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും.
സംഹയിലെ ഉദ്യാനങ്ങളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അദ്‌ലയില്‍ 35-ാമത് തൈ നടീല്‍ വാരാഘോഷത്തിന്റെ ഭാഗമായാണ് ഉദ്യാനം നിര്‍മാണം തുടങ്ങിയത്. 50 ലക്ഷം ദിര്‍ഹമാണ് ചെലവു ചെയ്യുന്നത്. ബഹുമുഖ കളിസ്ഥലം, ബാര്‍ബക്യു ഏരിയ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശാമിഖയില്‍ ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യുന്നത് 12,330 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഉദ്യാനമാണ്. 70 ലക്ഷം ദിര്‍ഹം ചെലവുചെയ്യുന്നു. മൂന്നാമത്തേത് 90 ലക്ഷം ചെലവു ചെയ്തുള്ളത്. ഇത് ഉടന്‍ തുറക്കും. സംഹയില്‍ എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയം കമ്പനിയുടെ സഹകരണത്തോടെയാണ് രണ്ട് ഉദ്യാനങ്ങള്‍ പണിയുന്നതെന്ന് മുസബഹ് മുബാറക് അറിയിച്ചു.