Connect with us

Kerala

സിനിമാക്കാരന്‍ ചെയര്‍മാനാകണമെന്ന് ഭരണഘടനയില്‍ ഇല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published

|

Last Updated

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനമേറ്റു. കെ എസ് ഡി സി ആസ്ഥാനമായ കലാഭവന്‍ തിയറ്റര്‍ കോംപ്ലക്‌സിലെ ഓഫിസിലെത്തിയാണ് ഉണ്ണിത്താന്‍ ചുമതലയേറ്റത്. സിനിമാക്കാരനെ മാത്രമേ ചെയര്‍മാനാക്കാവൂ എന്നു ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ലെന്ന് സ്ഥാനമേറ്റ ശേഷം ഉണ്ണിത്താന്‍ പറഞ്ഞു. ആരെ ചെയര്‍മാനാക്കണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് നടന്‍ ദിലീപ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ അടക്കം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ഒമ്പത് അംഗങ്ങള്‍ രാജിവെച്ചിരുന്നു. രാജിവച്ചവരെ ഒഴിവാക്കി ചലച്ചിത്രരംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് പുനഃസംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളും വ്യക്തികളും തനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 

Latest