Connect with us

Kerala

കൈവെട്ട് കേസ്: വിധി ഏപ്രില്‍ ആറിന്

Published

|

Last Updated

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ വിധി പറയുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി. എറണാകുളം എന്‍ഐഎ കോടതിയാണ് രഹസ്യ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധിപറയുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയെന്നാണ് കേസ്. വധശ്രമം, അന്യായമായ സംഘംചേരല്‍, ഗൂഢാലോചന, സ്‌ഫോടക വസ്തു നിരോധനനിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ ആക്രമണം ആസൂത്രണം ചെയ്ത എം കെ നാസറിനെ ഇതുവരെ പിടികൂടിയിട്ടില്ല.

Latest