മാണിക്കെതിരെ വീണ്ടും പോസ്റ്ററുകള്‍

Posted on: March 25, 2015 2:38 pm | Last updated: March 25, 2015 at 10:12 pm
SHARE

k m mani despതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ വീണ്ടും പോസ്റ്ററുകള്‍. യൂത്ത് കോണ്‍ഗ്രസിന്റേയും യൂത്ത് ഫ്രണ്ടിന്റേയും പേരിലാണ് പോസ്റ്ററുകള്‍. തിരുവനന്തപുരത്തും തൊടുപുഴയിലുമാണ് മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തിരുത്തപ്പെടണം എന്ന തലക്കെട്ടിലുള്ള പോസ്റ്ററില്‍ മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.
തൊടുപുഴയില്‍ യൂത്ത് ഫ്രണ്ടിന്റെ പേരിലും തിരുവനന്തപുത്ത് കോണ്‍ഗ്രസിന്റെ പേരിലുമാണ് പോസ്റ്ററുകള്‍. കരുണാകരനോട് കാണിക്കാത്ത അനുകമ്പ എന്തിന് മാണിയോട്, തദ്ദേശ തെരഞ്ഞെടുപ്പിലെ സാധ്യതയില്ലാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളും തിരുവനന്തപുരത്തെ പോസ്റ്ററുകളില്‍ ഉണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിലും മാണിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.