നാവിക സേനാ വിമാനം തകര്‍ന്ന് രണ്ട് പേരെ കാണാതായി

Posted on: March 25, 2015 12:05 pm | Last updated: March 25, 2015 at 10:12 pm
SHARE

Navy-Aircraftപനാജി: നാവികസേനയുടെ വിമാനം തകര്‍ന്ന് വീണ് രണ്ട് ഉദ്യോഗസ്ഥരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.  പൈലറ്റടക്കമുള്ള രണ്ട്‌പേരെയാണ് കാണാതായത്. ഡോണിയന്‍ നിരീക്ഷണ വിമാനമാണ് തകര്‍ന്ന് വീണത്. ഗോവയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. പതിവ് പരിശീലനപറക്കലിനിടെ രാത്രി 10.08ഓടെയാണ് അവസാന സിഗ്നല്‍ ലഭിച്ചതെന്ന് നാവികസേന അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.