ഹസനിയ്യ ഡേ ഏപ്രില്‍ പത്തിന്

Posted on: March 25, 2015 10:57 am | Last updated: March 25, 2015 at 10:57 am
SHARE

ഹസനിയ്യനഗര്‍: സ്‌നേഹസമൂഹം, സുരക്ഷിത രാജ്യം പ്രമേയത്തില്‍ ഏപ്രില്‍ 24,25,26 തീയതികളില്‍ നടക്കുന്ന ജാമിഅഹസനിയ്യ സമ്മേളനത്തോടാനുബന്ധിച്ച് ഏപ്രില്‍ പത്തിന്( വെള്ളി) ഹസനിയ്യ ഡേ ആചരിക്കാനും വിവിധ പള്ളികളില്‍ സമ്മേളന സന്ദേശം അറിയിക്കാനും ജില്ലാ ജംഇയ്യത്തുല്‍ ജില്ലാ പ്രസിഡന്റും ഹസനിയ്യ പ്രിന്‍സിപ്പാളുമായ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസിയും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസിയും സംയുക്തപ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

വിഭവ സമാഹരണം വിജയിപ്പിക്കും
ആലത്തൂര്‍: ജാമിഅ ഹസനിയ്യ സമ്മേളനത്തിന്റെ വിഭവ സമാഹരണം വിജയിപ്പിക്കാന്‍ ആലത്തൂര്‍ റൈഞ്ച് കമ്മിറ്റി തീരുമാനിച്ചു.
വിഭവസമാഹരണ ഉദ്ഘാടനം പ്രസിഡന്റ് റശീദ് അല്‍ഹസനി സമദ് മുസ് ലിയാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ശിഹാബ് സഖാഫി, ശംസുദ്ദീന്‍ സഖാഫി പ്രസംഗിച്ചു.