Connect with us

Palakkad

ചോദ്യപേപ്പറില്ല; വാര്‍ഷിക പരീക്ഷ വിദ്യാര്‍ഥികളെ വലക്കുന്നു

Published

|

Last Updated

കൂറ്റനാട്/വടക്കഞ്ചേരി: വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ നല്‍കാതെ വീണ്ടും സര്‍ക്കാര്‍ കുട്ടികളെ വലക്കുന്നു. തൃത്താല സബ്ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ വേണ്ടത്ര നല്‍കാതെയും, പരീക്ഷക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കാത്തതും അധ്യാപകരേയും വിദ്യാര്‍ഥികളേയും ഒരുപോലെ കുഴക്കുകയാണ് അധികൃതര്‍.

കല്ലടത്തൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച നടക്കേണ്ട 2-ാം ക്ലാസിലെ ഇംഗ്ലീഷ് പേപ്പര്‍ തന്നെ നല്‍കിയില്ല. ബിആര്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ ഒരു മോഡല്‍ പേപ്പര്‍ പോലും ഇല്ലെന്നായിരുന്നു മറുപടി. 10-ാം ക്ലാസ് നിലനില്‍ക്കുന്ന സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ വ്യത്യസ്ഥമായതിനാല്‍ അടുത്ത സ്‌കൂളുകളില്‍ പോയി ഫോട്ടോകോപ്പിയെടുക്കാനും കഴിയില്ല. പിന്നീട് മേഴത്തൂരില്‍ നിന്നും ചോദ്യപേപ്പര്‍ വാങ്ങി ഫോട്ടോസ്റ്റാറ്റ് എടുത്താണ് പരീക്ഷ നടത്തിയത്.
മറ്റൊരു സ്‌കൂളില്‍ നിര്‍ദേശത്തിന്റെ ഒരു പുറം മാത്രമാണ് കിട്ടിയത്. പരീക്ഷ 23 മുതല്‍ ആരം”ിക്കുമെന്ന് നേരത്തെ നിശ്ചയിച്ചതാണ്. ചോദ്യപേപ്പര്‍ നല്‍കിയതാകട്ടെ 2 ദീവസത്തേക്ക് മാത്രം ഇന്‍സ്റ്റാള്‍മെന്റായി. പരീക്ഷ നടത്തിപ്പ് പ്രധാനാധ്യാപകരുടെ ചുമതലയിലായതിനാല്‍ നിത്യേന പേപ്പറിനായി ബി.ആര്‍.സി യില്‍ കാത്തിരിക്കേണ്ട ഗതികേടിലുമാണ് പാലക്കാട് ജില്ലയിലേക്ക് വേണ്ട ചോദ്യപേപ്പര്‍ ചില നിക്ഷിപ്ത താത് പര്യപ്രകാരം ഇത്തവണ അടിക്കുന്നത് മലപ്പുറം ജില്ലയിലാണത്രെ അതും പേപ്പര്‍ സമയത്തിന് നല്‍കാന്‍ കഴിയാത്തതിന് കാരണമായി പറയുന്നു. ഈ അധ്യായന വര്‍ഷത്തെ പാഠപുസ്തകങ്ങളും പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല.
കൂട്ടികള്‍ക്ക് നല്‍കേണ്ട സൗജന്യ യൂണീഫോം സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പൊതു വിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇത്തരം തലതിരിഞ്ഞ നയങ്ങള്‍ പിന്‍വലിക്കണമെന്ന് കെ.എസ്.ടി.യെ തൃത്താല സബിജില്ല കമ്മറ്റി ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കുറ്റമറ്റ രീതിയില്‍ നടത്തിവന്നിരുന്ന പരീക്ഷ സമ്പ്രദായം അട്ടിമറിച്ചതില്‍ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
ആലത്തൂര്‍ ഉപജില്ലാ പരിധിയില്‍ എല്‍ പി, യു പി സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടത്തിപ്പിന് ചോദ്യപേപ്പര്‍ എത്താത്തത് പ്രധാനാധ്യാപകരെ വെട്ടിലാക്കി, ഇന്ന് നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇത് വരെ കിട്ടാത്തത്.
ഇന്ന് കാലത്ത് 7.30ന് ആലത്തൂര്‍ ഉപജില്ലയിലെ ജി യു പി സ്‌കൂള്‍ പുതിയങ്കം, ചെറുപുഷ്പം സ്‌കുള്‍ വടക്കഞ്ചേരി എന്നിവിടങ്ങളില്‍ ചോദ്യപേപ്പര്‍ എത്തുമെന്നും പ്രധാനാധ്യാപകര്‍ വന്ന് കൊണ്ട് പോകണമെന്ന് ആലത്തൂര്‍ ബി പി ഒ വി ഓമനക്കുട്ടന്‍ അറിയിച്ചു. പ്രധാനാധ്യാപകര്‍ചോദ്യപേപ്പര്‍ കൈപറ്റി സ്‌കൂളിലെത്തിയിട്ട് വേണം പരീക്ഷ നടത്താന്‍. ചോദ്യപേപ്പര്‍ കുറവുണ്ടെങ്കില്‍ അത് ഫോട്ടോ സ്റ്റാറ്റെടുത്ത് കുട്ടികള്‍ക്ക് നല്‍കണം. മുന്‍പരീക്ഷയില്‍ പത്ത് ചോദ്യപേപ്പര്‍ കുറവ് വന്നതായി ഒരു പ്രധാനാധ്യാപകന്‍പറഞ്ഞു.

---- facebook comment plugin here -----

Latest