Connect with us

Palakkad

മാവേലി ഗോഡൗണില്‍ നിന്ന് കടത്തിയത് ചാക്കുകളില്‍ നിന്ന് ചോര്‍ത്തിയ അരി

Published

|

Last Updated

മണ്ണാര്‍ക്കാട്: ഗോഡൗണിലെ ചാക്കുകളില്‍ നിന്നും ചോര്‍ത്തിയെടുത്ത് മറ്റ് ചാക്കുകളിലേക്ക് മാറ്റി നിറച്ച അരിയാണ് കഴിഞ്ഞ ദിവസം പിടിയിലായതെന്ന് ആരോപണം.
ഗോഡൗണില്‍ ഓരോ സമയത്തുമെത്തുന്ന ആയിരക്കണക്കിന് ചാക്കുകളില്‍ നിന്നും ദ്വാരമിട്ട് ചോര്‍ത്തിയെടുത്ത് ശേഖരിച്ചാണ് മറ്റുചാക്കുകളില്‍ നിറച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന സ്റ്റോക്ക് പരിശോധനയില്‍ കൃത്രിമം കണ്ടുപിടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കാലങ്ങളായി റേഷന്‍ കടകളില്‍ കിലോക്ക് പകരം യൂണിറ്റെന്ന പേരിലാണ് അരി വില്‍പ്പന നടത്തുന്നത്. ഇതാകട്ടെ ഒരു യൂണിറ്റ് എന്നത് ഒരു കിലോ തികയാറുമില്ലതാനും. കൂടാതെ അംഗന്‍വാടികളിലേക്ക് വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, പയര്‍ എന്നിവയിലും ഉച്ചക്കഞ്ഞി വിതരണത്തിന് സ്‌കൂളുകളിലേക്ക് നല്‍കുന്ന ആയിരകകണക്കിന് ചാക്ക് അരി, പയര്‍ എന്നിവയിലും തൂക്കത്തില്‍ വ്യപകമായ കൃത്രിമം കാണിക്കാറുണ്ട്. എന്നാല്‍ അല്‍പ്പം ചില പരാതികള്‍ ഉയരാറുണ്ടെങ്കിലും പരാതിക്ക് പിറകെ ആരും പോകാത്തതും സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്ക് ഗുണകരമാവുന്നത്. ഇത് ചെവികൊളളാത്തതുമാണ് കൂടുതല്‍ തട്ടിപ്പ് നടത്താന്‍ ഇടയാവുന്നത്.
സര്‍ക്കാര്‍ പൊതുജനത്തിനും നിര്‍ധന കുടുംബങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ നല്‍കുന്ന സാധനങ്ങളാണ് ഇവ. സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് മാസത്തില്‍ കണക്കെടുപ്പിന് വേണ്ടിയാണ് ഗോഡൗണ്‍ അവധി ദിവസത്തില്‍ തുറന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഞായറാഴ്ചകളില്‍ ഇതിനുമുമ്പും ഗോഡൗണ്‍ തുറന്ന് കാണാറുണ്ടെന്നാണ് ജനങ്ങള്‍ പറയപ്പെടുന്നത്. ഡിപ്പൊ മാനേജരെ ഒന്നാം പ്രതിയായി കേസെടുക്കേണ്ടതിനു പകരം ഈ കടത്തിലും യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി സാധനം കൊണ്ടുപോവുകയായിരുന്ന ഡ്രൈവര്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത്.
സ്ഥാപനത്തിലെ മാനേജറൊ ബന്ധപ്പെട്ട ഗോഡൗണ്‍ ചാര്‍ജ്ജുളള ഉദ്ദ്യോഗസ്ഥന്റെയും ഒത്താശകൂടാതെ കഴിയില്ല. സംഭവത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് ജില്ലാ ഡിപ്പൊ മാനേജര്‍ സെബാസ്റ്റ്യന്‍, ജില്ലാ ഓഡിറ്റ് മാനേജര്‍ സരസ്വതി, ജൂനിയര്‍ ഡിപ്പോ മാനേജര്‍മാരായ പി കെ വസന്ത്, ജോഷി, സോജന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞദിവസം കുന്തിപ്പുഴയിലുളള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ പരിശോധന നടത്തിയിരുന്നു

---- facebook comment plugin here -----

Latest