ദേശീയ കായിക താരത്തിന് സ്വീകരണവും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി

Posted on: March 25, 2015 10:53 am | Last updated: March 25, 2015 at 10:53 am
SHARE

വടക്കഞ്ചേരി: മഞ്ഞപ്ര പി കെ ഹൈസ്‌കൂളില്‍ ദേശീയ കായികതാരം പി യു ചിത്രക്ക് സ്വീകരണവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. എ കെ ബാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ടി കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി യു ചിത്രക്ക് സ്‌കൂള്‍ മാനേജര്‍ കെ ഉദയകുമാര്‍ ഉപഹാരം നല്‍കി.കലാ-കായിക-ശാസ്ത്ര-പ്രവൃത്തി പരിചയ മേളകളില്‍ ദേശീയ-സംസ്ഥാന-ജില്ലാതല വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാനങ്ങള്‍ പി യു ചിത്ര വിതരണം ചെയ്തു.വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ ഉദയകുമാര്‍,വിരമിക്കുന്ന മറ്റധ്യാപകരായ എ രാമകൃഷ്ണന്‍, കെ പി ഏലിയാമ്മ,വി ദിനപ്രഭ’,വി സത്യഭാമ,പി പ്രേമ എന്നിവര്‍ക്ക് പഞ്ചായത്തംഗം ഉമ്മല്ലു ഹനീഫ ഉപഹാരം നല്‍കി. സി കെ വാസു,കെ ഗോപാലകൃഷ്ണന്‍,ബാബു വര്‍ഗീസ്,സി ബിജു വര്‍ഗീസ്, കെ കെ ദിനില്‍കുമാര്‍, എന്‍ ബിന്ദു, ഡോ. ഒ എസ് ശ്രീകല, ബി സന്തോഷ്,ഷാജിമാണി, എം ശിവദാസ്,സ്റ്റാഫ് സെക്രട്ടറി എ സി നിര്‍മ്മല സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ മറുപടി പറഞ്ഞു.