കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധമിരമ്പി

Posted on: March 25, 2015 10:52 am | Last updated: March 25, 2015 at 10:52 am
SHARE

വടക്കഞ്ചേരി: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി പുതുക്കോട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ഡി സി സി ജനറല്‍ സെക്രട്ടറി കെ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ ആണ്ടിയപ്പു അധ്യക്ഷത വഹിച്ചു.സംസ്ഥാന, ജില്ലാ, ബ്ലോക്ക് മണ്ഡലം നേതാക്കളായ ഫ്രാന്‍സീസ് കോമ്പാറ, ടി സി ഗീവര്‍ക്ഷീസ്, പാളയം പ്രദീപ്, എം എസ് അബ്ദുള്‍ഖൂദ്ദൂസ്, കെ രാധാകൃഷ്ണന്‍, കെ എസ് ഇസ്മാഈല്‍, വി അയ്യപ്പന്‍, എ ശിവദാസ്, എം കൃഷ്ണദാസ്, സി എം അബ്ദുറഹ് മാന്‍ പ്രസംഗിച്ചു.
കൊപ്പം : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊപ്പം ബ്ലോക്ക് കമ്മിറ്റി പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. എഐസിസി മെമ്പര്‍ ശാന്താജയറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമ്മുക്കുട്ടി ഹാജി എടത്തോള്‍ അധ്യക്ഷത വഹിച്ചു. സി പി മുഹമ്മദ് എം എല്‍ എ, എ പി രാമദാസ്, സി മോഹന്‍ദാസ്, പി എം കൃഷ്ണന്‍നമ്പൂതിരി, നീലടി സുധാകരന്‍, പി സുന്ദരന്‍, എം രാധാകൃഷ്ണന്‍, രാജന്‍, ഗോപിനാഥന്‍, സതീശന്‍ മാസ്റ്റര്‍, രവി സരോവരം, എന്‍ ഗോപകുമാര്‍, എന്‍ കറപ്പന്‍, സജീവ്, കേശവന്‍, മുഹമ്മദ്കുട്ടി, അബ്ബാസ്, മുസ്തഫ പ്രസംഗിച്ചു.