ബജറ്റ്: തിരൂരങ്ങാടിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനും ഭവന നിര്‍മാണത്തിനും മുന്‍ഗണന

Posted on: March 25, 2015 10:37 am | Last updated: March 25, 2015 at 10:37 am
SHARE

തിരൂരങ്ങാടി: പഞ്ചായത്തില്‍ പ്രഥാമിക വിദ്യാഭ്യാസ മേഖലക്കും ഭവന നിര്‍മാണത്തിനും കൃഷി വികസനത്തിനും മുന്തിയ പരിഗണന നല്‍കുന്ന ബജറ്റിന് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി.
പഞ്ചായത്തിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങള്‍ക്കും ഫര്‍ണിച്ചര്‍ വൈദ്യുതീകരണം അടക്കമുള്ള വികസനത്തിന് 38 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എല്ലാവിഭാഗങ്ങള്‍ക്കുമുള്ള ഭവന നിര്‍മാണത്തിന് 48 ലക്ഷം രൂപയും കൃഷി വികസനത്തിന് 28 ലക്ഷം രൂപയും വകയിരുത്തി.
ടൗണുകള്‍ക്ക് പുറമെ ഉള്‍പ്രദേശങ്ങളില്‍ എല്‍ ഇ ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് അരക്കോടി രൂപയും ശ്മശാന ഭവനനിര്‍മാണത്തിന് അരക്കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ചെമ്മാട് ടൗണില്‍ പുതുതായി കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 150,000 രൂപ വകയിരുത്തി.
പഞ്ചായത്തിലെ പുരപദ്ധതി വൈകുന്ന പക്ഷം നിലവിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പുനര്‍നിര്‍മിക്കും. ഇതിന്നായി ഒരുകോടി രൂപയും മാലിന്യ സംസ്‌കരണത്തിന് 550000രൂപയും വകയിരുത്തിയിട്ടുണ്ട്.
165804090 രൂപയുടെ ബജറ്റ് വൈസ് പ്രസിഡന്റ് സി പി സുഹ്‌റാബി അവതരിപ്പിച്ചു. പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍കുട്ടി അധ്യക്ഷത വഹിച്ചു.