പ്രായപൂര്‍ത്തിയാകാത്ത മക്കളെ പിതാവ് പീഡിപ്പിച്ചു

Posted on: March 25, 2015 12:04 am | Last updated: March 25, 2015 at 12:04 am
SHARE

rapeകൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍മക്കളെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിലായി. കലൂര്‍ എസ് ആര്‍ എം റോഡ് പൊറ്റക്കുഴിക്ക് സമീപം അമ്പാട്ട് വീട്ടില്‍ രാജന്റെ മകന്‍ ഷിബു(38)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്‌കൂളില്‍ എട്ടിലും ഒമ്പതിലും പഠിക്കുന്ന പതിനാലും പതിനഞ്ചും വയസുള്ള തന്റെ കുട്ടികളെയാണ് പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് . സ്‌കൂളില്‍ കൗണ്‍സലിംഗിനിടെ പിതാവിന്റെ പീഡനത്തെക്കുറിച്ച് കുട്ടികള്‍ വെളിപ്പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പോലീസില്‍ അറിയിച്ചത്. നാല് മാസമായി ഇരുവരെയും ഇയാള്‍ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. കുട്ടികളുടെ അമ്മക്ക് സംഭവം അറിയില്ലായിരുന്നുവെന്ന് പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.