Connect with us

Kerala

ബോബി ചെമ്മണ്ണൂരിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌

Published

|

Last Updated

കോഴിക്കോട്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി 812 കിലോമീറ്റര്‍ ഓടിയ ആദ്യത്തെ ഇന്ത്യക്കാരന് യൂനിക് വേള്‍ഡ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ ബഹുമതികള്‍ക്ക് പിറകെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡും തേടിയെത്തിരിക്കുന്നു.
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ ബിസിനസ്സിനോടൊപ്പം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ലോകശ്രദ്ധ നേടിയ വ്യക്തിത്വമാണ്. രക്തദാനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബേങ്ക് സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ബോബി ചെമ്മണ്ണൂര്‍ 812 കിലോ മീറ്റര്‍ ഓടിയത്.
തെരുവില്‍ കിടക്കുന്ന അനാഥരെ സംഭാവനകള്‍ വാങ്ങാതെ ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ പൂവര്‍ഹോമുകളില്‍ മരുന്നും ഭക്ഷണവും നല്‍കി ആയുഷ്‌കാലം പോറ്റി വരുന്നു. സൗജന്യ ആംബുലന്‍സ് സര്‍വീസ്, അരി വിതരണം, വിദ്യാഭ്യാസ സഹായം, ഭവന നിര്‍മാണ സഹായം, സമൂഹ വിവാഹം, സൗജന്യ തൊഴിലുപകരണ വിതരണം എന്നീ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് മദര്‍തെരേസ അവാര്‍ഡ്, മനുഷ്യ സ്‌നേഹി അവാര്‍ഡ് എന്നിങ്ങനെ 117 അവാര്‍ഡുകള്‍ക്ക് ബോബി ചെമ്മണ്ണൂര്‍ അര്‍ഹനായിട്ടുണ്ട്. ഈയിടെയാണ് അദ്ദേഹത്തെ യൂനിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍ ലോകസമാധാന അംബാസഡറായി തിരഞ്ഞെടുത്തത്. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിത മുദ്രാവാക്യം തന്നെ.

Latest