Connect with us

Kerala

മയക്കുമരുന്ന് കണ്ടെത്താന്‍ ക്വിക്ക് ആക്ഷന്‍ ടീം

Published

|

Last Updated

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനും മാഫിയകളെ അടിച്ചമര്‍ത്തുന്നതിനുമായി ക്വിക്ക് ആക്ഷന്‍ ടീം രൂപവത്കരിക്കുമെന്നും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊക്കെയ്ന്‍ കേസില്‍ പോലീസ് സമര്‍ത്ഥമായ അന്വേഷണമാണ് നടത്തിയത്. ആദ്യം അറസ്റ്റിലായവരെ കൂടാതെ നൈജീരിയന്‍ പൗരനെയും പഞ്ചാബ് സ്വദേശികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പോലീസിന്റെ ഫലപ്രദമായ അന്വേഷണത്തിലൂടെയാണ്. കേരളത്തില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ വേരറുക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ഡി ജി പി ബാലസുബ്രഹ്മണ്യനെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ ക്കുറിച്ച് ഡി ജി പി നല്‍കിയ പരാതിയിന്മേല്‍ ഇന്റലിജന്‍സ് എ ഡി ജി പിയുടെ അന്വേഷണം തുടരുകയാണ്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Latest