രാജി വാര്‍ത്തകള്‍ തള്ളി വികെ സിംഗ്‌

Posted on: March 24, 2015 10:05 pm | Last updated: March 24, 2015 at 10:05 pm
SHARE

vk singhന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് രാജിക്കൊരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിയില്‍ തിങ്കളാഴ്ച നടന്ന പാക് ദേശീയ ദിനാഘോഷ ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധിയായി വി.കെ. സിംഗ് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം നടത്തിയ ട്വീറ്റുകള്‍ വിവാദമായിരുന്നു.

ചടങ്ങില്‍ പങ്കെടുത്തതു പൂര്‍ണ മനസോടെയല്ലെന്നും ചടങ്ങ് വെറുപ്പുളവാക്കിയെന്നുമായിരുന്നു ട്വീറ്റുകള്‍. കാശ്്മീരിലെ വിഘടനവാദി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇതിനാല്‍ സിംഗ് രാജിക്കൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും താന്‍ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.മാധ്യമങ്ങള്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കെതിരെയും ആക്രമണം നടത്തിയത് അല്‍ഭുതപ്പെടുത്തിയെന്നും വികെ സിംഗ് കൂട്ടിച്ചേര്‍ത്തു.