Connect with us

Gulf

73 ശതമാനം സ്ത്രീകളും ഷോപ്പിംഗിനിറങ്ങുന്നത് കുടുംബത്തിന് വേണ്ടി

Published

|

Last Updated

ദുബൈ: 73 ശതമാനം സ്ത്രീകളും ഷോപ്പിംഗിനായി ഇറങ്ങുന്നത് കുടുംബത്തിന് ആവശ്യമായ വസ്തുക്കള്‍ക്കായാണെന്ന് കണ്ടെത്തല്‍. സെന്റര്‍പോയന്റ് എന്ന വ്യാപാര സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അടുത്ത കാലത്തായി സ്ഥാപനം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. കുടുംബത്തിനും വീട്ടിലേക്ക് ആവശ്യമായതുമായ സാധനങ്ങള്‍ വാങ്ങാനാണ് സ്ത്രീകള്‍ ഉല്‍സാഹിക്കുന്നത്. സ്ഥാപനത്തില്‍ എത്തുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണെന്ന് സെന്റര്‍പോയന്റ് ഡയറക്ടര്‍ വിനോദ് തല്‍റെജ വ്യക്തമാക്കി. ഇവര്‍ നടത്തുന്ന ഷോപ്പിംഗിന്റെ 70 ശതമാനവും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ ശേഖരിക്കുന്നതിനും ഇതില്‍ പ്രാധാന്യമുണ്ട്. സ്ത്രീകളെ ഇക്കാര്യത്തില്‍ അഭിനന്ദിക്കാനായി സെന്റര്‍പോയന്റിന്റെ ഔട്ട്‌ലെറ്റുകളില്‍ ഒരു മാസം നീളുന്ന പ്രത്യേക പരിപാടികളും നടത്തും. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക കാമ്പയിനും ആരംഭിക്കും. ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീ ആരെന്ന് രേഖപ്പെടുത്താന്‍ #കജഹലറഴലീേഒലൃ എന്ന ഹാഷ് ടാഗ് സജ്ജമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഇക്കാര്യത്തില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി കമ്പനി ഔട്ട്‌ലെറ്റുകളില്‍ നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനം വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി ഔട്ട്‌ലെറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക കിഴിവും അനുവദിക്കുന്നുണ്ടെന്നും വിനോദ് വ്യക്തമാക്കി.

Latest