Connect with us

Gulf

തൊഴിലാളികളുടെ കുറ്റകൃത്യങ്ങള്‍ അജ്ഞതമൂലം

Published

|

Last Updated

ദുബൈ: തൊഴിലാളികളുടെ കുറ്റകൃത്യങ്ങള്‍ ഏറെയും ആസൂത്രിതമല്ലെന്നും നിയമത്തെക്കുറിച്ചുള്ള അജ്ഞത നിമിത്തമാണെന്നും താമസ-കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍.
തൊഴിലാളികള്‍ക്കിടയില്‍ നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തും. ഇത് കുറ്റകൃത്യങ്ങള്‍ 50 ശതമാനം കുറയാന്‍ ഇടയാക്കും. ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. അവരുടെ അവകാശങ്ങളും ബാധ്യതകളും ബോധ്യപ്പെടുത്തും. അവര്‍ക്കു മാര്‍ഗരേഖ സമര്‍പിക്കും. ദി പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് (പി സി എല്‍ എ) ആണ് ബോധവത്കരണം നടത്തുക.
ബോധവത്കരണത്തിന്റെ ആദ്യ പടിയായി അവീറില്‍ യോഗം ചേര്‍ന്നു. ലഘുലേഖകള്‍ വിതരണം ചെയ്തു. പൊതുവെയുള്ള കുറ്റകൃത്യങ്ങള്‍ ഏതൊക്കെയെന്ന് ഇതില്‍ വിവരിക്കുന്നു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്താല്‍ 50,000 ദിര്‍ഹം പിഴ വധിക്കും.
തൊഴിലാളികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ നോട്ടീസ് പതിപ്പിക്കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്നും ഓവര്‍ടൈമിനെക്കുറിച്ചും മറ്റും വിശദമായി പറഞ്ഞു കൊടുക്കണമെന്നും മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ അറിയിച്ചു.

Latest