പി സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് ഫ്രണ്ട്

Posted on: March 24, 2015 3:04 pm | Last updated: March 24, 2015 at 11:25 pm
SHARE

pc georgeകോട്ടയം: പാര്‍ട്ടിക്കെതിരായ നിലപാട് തുടരുന്ന പി സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ്. പാര്‍ട്ടിയുടെ ലീഡറായ കെ എം മാണിയോടു താല്‍പര്യമില്ലാത്തവര്‍ക്ക് പിരിഞ്ഞ് പോകാം. കഴിഞ്ഞ ദിവസം പിസിയുടെ കോലം കത്തിക്കാന്‍ യൂത്ത് ഫ്രണ്ട് തീരുമാനിച്ചിരുന്നില്ല. നടന്നത് സ്വാഭാവികമായ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിന്‍സ്. ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് തന്നെ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമായിരുന്നെന്നും പാര്‍ട്ടിയെ മാണി നടുക്കടലിലാക്കിയെന്നും ജോര്‍ജ് പറഞ്ഞിരുന്നു.