കാര്‍ത്തികേയന്റെ കുടുംബവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി

Posted on: March 24, 2015 2:45 pm | Last updated: March 24, 2015 at 11:25 pm
SHARE

Sulekha-KARTതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജി കാര്‍ത്തികേയന്റെ ഭാര്യയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് നേതാക്കള്‍ കാര്‍ത്തികേയന്റെ വീട്ടിലെത്തിയത്.
സുലേഖയോട് മത്സരിക്കാനാവശ്യപ്പെട്ട കാര്യം ആരും സ്ഥിരീകരിച്ചില്ല. അരുവിക്കരയില്‍ സുലേഖ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. ഈ സീറ്റിന് ആര്‍എസ്പിയും നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു.