വി കെ സിങ് പാക് ദിനാഘോഷത്തില്‍ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസ്

Posted on: March 24, 2015 12:48 pm | Last updated: March 24, 2015 at 11:25 pm
SHARE

PAK -VK SINGHന്യൂഡല്‍ഹി: പാകിസ്ഥാന്റെ ദേശീയ ദിനാഘോഷത്തില്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സന്തോഷത്തോടെയല്ലായിരുന്നെങ്കില്‍ വി കെ സിങ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. മുന്‍പ് പാകിസ്ഥാന്റെ ക്ഷണം കേന്ദ്ര മന്ത്രിമാര്‍ തള്ളിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്തത് പൂര്‍ണ സന്തോഷത്തോടെയല്ലെന്ന് വി കെ സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കെതിരെ ബിജെപിയും രംഗത്തെത്തി. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിന്റെ പേരിലാണ് മന്ത്രി ചടങ്ങില്‍ സംബന്ധിച്ചതെന്നും കോണ്‍ഗ്രസിന്റെ മുന്‍മന്ത്രിമാരെ പോലെ റബര്‍ സ്റ്റാമ്പുകള്‍ അല്ല എന്‍ഡിഎ മന്ത്രിമാരെന്നും ബിജെപി വ്യക്തമാക്കി.