ജനസമ്പര്‍ക്ക പരിപാടി: അപേക്ഷകള്‍ ലഭിച്ചുതുടങ്ങി

Posted on: March 24, 2015 9:52 am | Last updated: March 24, 2015 at 9:52 am
SHARE

കല്‍പ്പറ്റ: ജില്ലയില്‍ മെയ് 4ന് നടക്കു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ലഭിച്ചു തുടങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മറ്റ് വിധത്തിലോ ഓലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരു അപേക്ഷയില്‍ ഒരു വിഷയം മാത്രമേ പ്രതിപാദിക്കാവൂ. വിവിധ വിഷയങ്ങളില്‍ പരാതിയുള്ളവര്‍ വെവ്വേറെ അപേക്ഷിക്കണം. താലൂക്ക് ഓഫീസുകളിലും കലക്‌ട്രേറ്റിലും അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷ രജിസ്റ്റര്‍ ചെയ്യുതിന് ഫീസ് നല്‍കേണ്ടതില്ല. അപേക്ഷകള്‍ സ്വീകരിക്കു അവസാന തീയ്യതി ഏപ്രില്‍ 4. അപേക്ഷകന്റെ ആധാര്‍ നമ്പറും, ഫോണ്‍ നമ്പറും, ഇ-മെയില്‍ വിലാസവും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകന് ഇ-മെയില്‍ വിലാസം/ഫോണ്‍ നമ്പര്‍/ആധാര്‍ നമ്പര്‍ എന്നിവ ഇല്ലെങ്കില്‍ കുടുംബത്തിലെ ആരുടെയെങ്കിലും ഇ-മെയില്‍ വിലാസം/ഫോണ്‍ നമ്പര്‍/ആധാര്‍ നമ്പര്‍ നല്‍കണം.
അപേക്ഷകന് ആധാര്‍ കാര്‍ഡ് ഇല്ലാത്തപക്ഷം അപേക്ഷകന്റെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം.
അപേക്ഷിക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ബി എസ് എന്‍ എല്‍ നമ്പറില്‍നിന്നും 1076 എ ടോള്‍ഫ്രീ നമ്പറിലും മറ്റ് നമ്പറുകളിലും 1800425 1076 എന്ന ടോള്‍ഫ്രീ നമ്പറിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററുമായി ബന്ധപ്പെടാം .