പനവല്ലിയില്‍ യുവാവിനെ കടുവ ആക്രമിച്ചു

Posted on: March 24, 2015 9:50 am | Last updated: March 24, 2015 at 9:50 am
SHARE

മാനന്തവാടി: പനവല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പനവല്ലിയിലെ കോളിയൂര്‍ രാജേഷി(29)നെയാണ് തിങ്കളാഴ്ച 10മണിയോടെയാണ് കടുവ ആക്രമിച്ചത്. വലതുകൈക്കാണ് കടുവയുടെ കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൃഷിയടത്തിലേക്ക് വെള്ളം തിരിക്കാന്‍ സമീപത്തുള്ള തോട്ടില്‍ പോയതായിരുന്ന രാജേഷ്. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജേഷിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ ബഹളമുണ്ടാക്കിയപ്പോഴാണ് കടുവ കാട്ടിലേക്ക് തിരിച്ചു പോയത്. വിവരമറിഞ്ഞ് സ്ഥലത്തെിത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര സഹായമായി 15,000 രൂപ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പനവല്ലിയിലും പരിസരങ്ങളിലുമായി നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. നാട്ടുകാര്‍ വന്‍തോതില്‍ പ്രക്ഷോഭം ഉയര്‍ത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് നീരീക്ഷണം ഏര്‍പ്പെടുത്തുകയും ചിലയിടങ്ങിളില്‍ കാവലേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചത് വലിയ ജനരോഷം ഉയര്‍ത്തിയിരുന്നു.