ചെറുതേനീച്ച കൃഷി വ്യാപകമാകുന്നു

Posted on: March 24, 2015 9:47 am | Last updated: March 24, 2015 at 9:47 am
SHARE

മണ്ണാര്‍ക്കാട്: ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ ഉത്പാദനവും ചെറുതേനിച്ച വളര്‍ത്തലും ജില്ലയില്‍ വ്യാപകമാവുന്നു. തച്ചമ്പാറ കൃഷി ഭവനിനു കീഴിലുള്ള അമൃതം ചെറുതേനീച്ച കര്‍ഷകസമിതിയുടെ കീഴില്‍ നാല്‍പ്പതോളം കര്‍ഷകര്‍ ചെറുതേനീച്ച വളര്‍ത്തുന്നുണ്ട്.
ജില്ലയില്‍ പലഭാഗങ്ങളിലും ചെറുതേനീച്ച വളര്‍ത്തല്‍ വ്യാപകമാവുന്നു.കഫക്കെട്ടുമുതല്‍ ക്യാന്‍സര്‍വരെയുള്ള രോഗങ്ങള്‍ക്ക് ചെറുതേന്‍ ആവശ്യമായതിനാല്‍ ഇതിന് വന്‍ വിപണിയില്‍ വന്‍ ഡിമാന്റാണുള്ളത്. ഒരു കിലോ ചെറുതേനിന് 1500 മുതല്‍ 2000 രൂപ വരെ വില ലഭിക്കും.
മുള, ചെറിയപെട്ടി, കുടം , പിവിസി പൈപ്പ് തുടങ്ങിയവയിലാണ് ചെറുതേനീച്ചയെ വളര്‍ത്തുന്നത്. ഒരു പെട്ടിയില്‍ നിന്നും 600 ഗ്രാം വരെ തേന്‍ ലഭിക്കും. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കോളനി വിഭജനവും ഏപ്രിലില്‍ തേന്‍യെടുക്കുകയുമാണ് ചെയ്യുക. കൃഷിയിടങ്ങളില്‍ ഉല്‍പാദനം വര്‍ധിക്കാനും ചെറുതേനിച്ച വളര്‍ത്തിലൂടെ കഴിയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കാര്യമായ അധ്വാനമില്ലാതെ ചെറുതേനിച്ച വളര്‍ത്താനാകുമെന്നതിനാല്‍ ഇതിലേയ്ക്ക് കൂടുതല്‍ പേര്‍ വരുന്നുണ്ട്.
തച്ചമ്പാറ അമൃതം ചെറുതേനിച്ച കര്‍ഷകസമിതിയുടെ കീഴില്‍ കര്‍ഷകര്‍ക്ക് പരിശീലനവും സാങ്കേതിക സാഹയവും നല്‍കുകയും, ഉല്‍പാദിപ്പിച്ച തേന്‍ കൂടിയ വിലക്ക് എടുക്കുകയും ചെയ്യുന്നു.
ചെറുതേനിച്ച വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് മാര്‍ച്ച് 28 ന് ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കുന്നുണ്ട്.
പ്രൊഫ. സാജന്‍ ജോസ് പരിശീലനത്തിന് നല്‍കും . പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 8907780566.