തൊഴിലുറപ്പ് തൊഴിലാളികള്‍ സത്യഗ്രഹ സമരം തുടങ്ങി

Posted on: March 24, 2015 9:19 am | Last updated: March 24, 2015 at 9:19 am
SHARE

മുക്കം: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴില്‍ദിനം ഇരുനൂറ് ദിവസമാക്കുക, മിനിമം കൂലി 320 രൂപയാക്കുക, കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി യുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചദിന സത്യ ഗ്രഹസമരം തുടങ്ങി. മുക്കം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന സമരം സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. കെ സുന്ദരന്‍, കെ ടി ബിനു, പി ടി ശ്രീധരന്‍, ബാലകൃഷ്ണന്‍ കുന്നുമ്മല്‍, ഇ കെ രാജന്‍, എം കെ മീന പ്രസംഗിച്ചു. കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആരംഭിച്ച സമരം സി പി എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ടി കെ തങ്കമണി അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസിന് മുന്നിലാരംഭിച്ച സമരം സി പി എം ജില്ലാ കമ്മിറ്റിയംഗം ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കെ വി തങ്ക അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്തോഫീസിന് മുന്നിലാരംഭിച്ച സമരം ജോളി ജോസഫും കൂടരഞ്ഞി പഞ്ചായത്തില്‍ ജോണി ഇടശ്ശേരിയും ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പഞ്ചദിന സത്യഗ്രഹസമരം ആംഭിച്ചു. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ മടവൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് സത്യഗ്രഹസമരം സംഘടിപ്പിക്കുന്നത്. പി കോരപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി, ഓമശ്ശേരി പഞ്ചായത്തോഫീസിന് മുന്നിലും സമരം ആരംഭിച്ചു. ഓമശ്ശേരിയില്‍ എം കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ സി അതൃമാന്‍ കുട്ടി അധ്യക്ഷത വഹിച്ചു.