ഒരുങ്ങിക്കഴിഞ്ഞു: ഡിവില്ലേഴ്‌സ്

Posted on: March 24, 2015 5:06 am | Last updated: March 24, 2015 at 1:07 am
SHARE

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരെ സെമി ഫൈനല്‍ പോരിനിറങ്ങും മുമ്പ് വലിയൊരു പ്രചോദന പ്രഭാഷണത്തിന്റെ ആവശ്യമൊന്നും ഇല്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സ്. കളിക്കാരെല്ലാം മാനസികമായി ഏറെ കരുത്തരാണ്. ആത്മവിശ്വാസത്തിലാണ് ടീം. ഓരോ താരവും വലിയ ആവേശത്തിലാണ്. ശ്രീലങ്കക്കെതിരെ നോക്കൗട്ട് റൗണ്ടില്‍ നേടിയ തകര്‍പ്പന്‍ ജയം വലിയൊരു ഘടകമായി.
വര്‍ഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരാണ് ടീമിലുള്ളത്. എനിക്ക് ഓരോരുത്തരുമായും വ്യക്തിബന്ധമുണ്ട്. ഇതൊക്കെ മത്സരത്തിലും ഗുണം ചെയ്യും – ഡിവില്ലേഴ്‌സ് പറഞ്ഞു.
പൂള്‍ മത്സരത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റത് പോസിറ്റീവായിട്ടാണ് കാണുന്നത്. ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുവാനുള്ള വേദിയായി ഈ മത്സരങ്ങള്‍. ലക്ഷ്യം പിന്തുടരുമ്പോള്‍ കുറേക്കൂടി ഉത്തരവാദിത്വം പുലര്‍ത്താന്‍ താരങ്ങള്‍ ബദ്ധശ്രദ്ധരാകും – ഡിവില്ലേഴ്‌സ് പറഞ്ഞു.