ഒ കെ ഉസ്താദ് ആണ്ട് നേര്‍ച്ച ഈ മാസം 26ന്

Posted on: March 24, 2015 5:42 am | Last updated: March 24, 2015 at 12:43 am
SHARE

മലപ്പുറം: ഉസ്താദുല്‍ അസാതീദ് ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ പതിമൂന്നാം ആണ്ട് നേര്‍ച്ച ഈ മാസം 26 ന് ഒതുക്കുങ്ങല്‍ ഒ.കെ ഉസ്താദ് മഖാം പരിസരത്ത് വിപുലമായ പരിപാടികളോടെ നടക്കും.
രാവിലെ 9 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും.
തുടര്‍ന്ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം, ദിക്‌റ് ദുആ മജ്‌ലിസ്, തുടങ്ങി വിവിധ പരിപാടികള്‍ക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി , സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കാന്തപുരം എ.പി അബൂബക്ര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തോട്ടക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ പങ്കെടുക്കും.