Connect with us

Kerala

പ്രവാസി പുനരധിവാസത്തിന് 25കോടി; വഖ്ഫ് ബോര്‍ഡിന് ഒരു കോടിയും അനുവദിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിന് 25 കോടി യും വഖ്ഫ് ബോര്‍ഡിന് ഒരു കോടി ഗ്രാന്‍ഡും അനുവദിക്കുമെന്ന് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം . കൊച്ചി ക്യാന്‍സര്‍ സെന്ററിന് പത്ത് കോടി, കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാലക്ക് അഞ്ച് കോടിയും നല്‍കുമെന്നും നിയമസഭയുടെ മേശപ്പുറത്ത് വെച്ച ബജറ്റ് പ്രസംഗത്തില്‍ കെ എം മാണി അറിയിച്ചു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിന്‍ ഈ വര്‍ഷം കോട്ടയത്ത് ദേശീയ സാംസ്‌കാരികോത്സവം സംഘടിപ്പിക്കാന്‍ 25 ലക്ഷം രൂപയും, ഇടപ്പള്ളിയിന്‍ ചങ്ങമ്പുഴ സ്മൃതി മണ്ഡപം നിര്‍മിക്കാനായി 10 ലക്ഷവും ബജറ്റില്‍ വകയിരുത്തി. കോട്ടയം പ്രസ് ക്ലബിന് മീഡിയാ കോംപ്ലക്‌സ് നിര്‍മാണത്തിനും പൂര്‍ത്തിയാക്കുന്നതിമുമായി 20 ലക്ഷം, മുന്‍മന്ത്രി ടി എം ജേക്കബ് മെമ്മോറിയന്‍ ട്രസ്റ്റിന് 10 ലക്ഷം രൂപയും നല്‍കും. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും, ഹെല്‍പ്പര്‍മാരുടെയും ഹോണറേറിയത്തിന്റെ സംസ്ഥാന വിഹിതം 2000നിന്നും 2600രൂപയായി ഉയര്‍ത്തും.രക്തത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും ലഭ്യത വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സിറ്റിസണ്‍ ഇന്ത്യ ഫൗണ്ടേഷന്‍, ഇന്ത്യന്‍ മെഡിക്കന്‍ അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് ലോകാരോഗ്യസംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള ഒരു ആധുനിക ബ്ലഡ് ബേങ്ക് തിരുവനന്തപുരത്ത് സ്ഥാപിക്കും. അരീക്കോട് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 10 ലക്ഷം രൂപ വകയിരുത്തി.•
മണപ്പള്ളി-കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് പാറക്കടവിന്‍ മണിമല നദിക്ക് കുറുകെ കാര്‍ട്ടബിള്‍ ബ്രിഡ്ജ് നിര്‍മിക്കും. പാനൂര്‍ സി എച്ച് സിയെ താലൂക്കാശുപത്രിക്കും. ബഹുഭാഷാപണ്ഡിതന്‍, കവി, ചിത്രകാരന്‍, സംഗീതവിദ്വാന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീനിലകളിന്‍ പ്രശസ്തനായിരുന്ന മോശവത്സലം ശാസ്ത്രിയാര്‍ ശതാബ്ദി സ്മാരക ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധനസഹായമായി രണ്ട് ലക്ഷം രൂപ വകയിരുത്തി. മൂവാറ്റുപുഴയില്‍ ഒരു അഗ്രിമാള്‍ നിര്‍മിക്കും. തോട്ടം തൊഴിലാളികളുടേയും ജീവനക്കാരുടേയും കുട്ടികളുടെ പഠനത്തിന് ഇടുക്കി ജില്ലയില്‍ “ഭവനം പബ്ലിക് സ്‌കൂള്‍” ആരംഭിക്കും. ഖാദി ഉത്പന്നങ്ങള്‍ക്ക് റിബേറ്റ് നല്‍കുന്നതിനുള്ള തുക 15 കോടി രൂപയായി ഉയര്‍ത്തുന്നതാണ്. സൗരോര്‍ജ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര സബ്‌സിഡി പരമാവധി ലഭ്യമാക്കുന്നതോടൊപ്പം കിലോവാട്ടിന് 15,000 രൂപ സംസ്ഥാന സബ്‌സിഡിയും ലഭ്യമാക്കുന്നതാണ്. ഇതിലേക്കായി അനര്‍ട്ടിന് 7 കോടി രൂപ അനുവദിച്ചു.കേരള ചുമട്ടു തൊഴിലാളി ബോര്‍ഡിന്റെ കീഴിലുള്ള സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി രണ്ട് കോടി രൂപയും തിരുവനന്തപുരം മെഡിക്കന്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി 10 കോടി രൂപയും വകയിരുത്തി. ഭൂരഹിതരില്ലാത്ത കേരളം 2015 പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി സ്ഥലം വാങ്ങുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി.