മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സ്: 15000 പ്രതിനിധികള്‍ പങ്കെടുക്കും

Posted on: March 24, 2015 5:39 am | Last updated: March 24, 2015 at 12:41 am
SHARE

കോഴിക്കോട്: ഏപ്രില്‍ നാലിന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപമുള്ള കെ ടി സി ഗ്രൗണ്ടില്‍ (എം എ ഉസ്താദ് നഗര്‍) നടക്കുന്ന മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15000 അധ്യാപക പ്രതിനിധികള്‍ പങ്കെടുക്കും.
ഇത് സംബന്ധമായി എസ് ജെ എം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ പ്രതിനിധികള്‍ പങ്കെടുത്തു.
കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് യോഗം വിലയിരുത്തി. കോണ്‍ഫറന്‍സിന് മുന്നോടിയായി ഏപ്രില്‍ മൂന്നിന് കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നാഷനല്‍ മീറ്റില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. യോഗത്തില്‍ വി പി എം ഫൈസി വില്ല്യാപ്പള്ളി, യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി ,പി കെ അബൂബക്കര്‍ മൗലവി, ഉമര്‍ മദനി, പി ടി സി മുഹമ്മദലി മാസ്റ്റര്‍, വി വി അബൂബക്കര്‍ സഖാഫി, വി എം കോയ മാസ്റ്റര്‍, സി എം യൂസുഫ് സഖാഫി, മഹ്മൂദ് മഖ്ദൂമി (ബെംഗളൂരു), അബൂബക്കര്‍ മുസ്‌ലിയാര്‍ (ഇടുക്കി), സിദ്ദീഖ് ലത്വീഫി (ചിക്മംഗ്ലൂര്‍), സി കെ എം പാടന്തറ (നീലഗിരി) നാസര്‍ മുസ്‌ലിയാര്‍ (ഊട്ടി), ഹക്കീം ഇംദാദി (കോയമ്പത്തൂര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.