Connect with us

Kerala

വി എസ് പാര്‍ട്ടിക്ക് വിധേയനായാല്‍ നടപടിയുടെ ശക്തി കുറയും

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം പരസ്യമായി പോര് തുടരുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നീക്കങ്ങള്‍ കേന്ദ്ര നേതൃത്വം സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാകും ദേശീയ പാര്‍ട്ടികോണ്‍ഗ്രസിന് ശേഷം പാര്‍ട്ടിയിലെ വി എസിന്റെ സ്ഥാനം തീരുമാനിക്കുക.സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി പുതിയ വിവാദത്തിന് പാര്‍ട്ടിക്ക് വിധേയനായാല്‍ ശക്തമായി നടപടികളിലേക്ക് നീങ്ങേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇങ്ങനെ വന്നാല്‍ വി എസിനെ ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയേക്കും. പ്രതിപക്ഷ നേതൃസ്ഥാനത്തും തുടരാന്‍ അനുവദിച്ചേക്കും.
പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് വി എസ് നീങ്ങിയില്ലെങ്കില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന് കഴിയുന്നതുവരെ പിബി കമ്മീഷന്‍ തീരുമാനം നീട്ടിക്കൊണ്ടുപോകും. അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്ന വി എസ് തന്റെ നിലപാടുകളില്‍ പിറകോട്ട് പോകുമോ എന്ന് കണ്ടറിയണം. എന്നാല്‍ വി എസിന്റെ വിമര്‍ശനങ്ങള്‍ തള്ളിയതിലൂടെ ഇത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കാനുള്ള നീക്കത്തിനാണ് കേന്ദ്ര കമ്മിറ്റി തടയിട്ടിരിക്കുന്നത്. വി എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ അനുസരിച്ചായിരിക്കും അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട തുടര്‍നീക്കങ്ങള്‍.

Latest