കോപ്പിയടി: പരിഹാസവുമായി ലാലു

Posted on: March 24, 2015 12:07 am | Last updated: March 24, 2015 at 12:07 am
SHARE

lalu-300x196പാറ്റ്‌ന: ബീഹാറിനെ നാണക്കേടിലാക്കിയ കോപ്പിയടിക്കാഴ്ച രാജ്യത്താകെ ചര്‍ച്ചയായിരിക്കെ രൂക്ഷ പരിഹാസവുമായി മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി മേധാവിയുമായ ലാലു പ്രസാദ് യാദവ്. രക്ഷിതാക്കള്‍ ചുമരില്‍ പല്ലികളെപ്പോലെ വലിഞ്ഞു കേറി മക്കളെ സഹായിക്കുന്നത് ഒഴിവാക്കാന്‍ വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ ടെക്സ്റ്റ് ബുക്ക് കൊണ്ടുപോകാന്‍ അനുവദിക്കുകയാണ് വേണ്ടിയിരുന്നതെന്ന് ലാലു പറഞ്ഞു. ഇങ്ങനെയായിരുന്നുവെങ്കില്‍ വായിക്കാനറിയുന്നവര്‍ മാത്രമേ ഉത്തരം എഴുതുമായിരുന്നുള്ളൂ. കുറേ പേര്‍ ഉത്തരം തിരഞ്ഞ് നേരം പോകുമായിരുന്നുവെന്നും ലാലു പറഞ്ഞു.