Connect with us

Kerala

ക്ഷേമ പെന്‍ഷനുകള്‍ ഏപ്രില്‍ ഒന്നിന് അക്കൗണ്ടിലൂടെ

Published

|

Last Updated

മഞ്ചേരി: സാമൂഹിക നീതി വകുപ്പ് വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താവിന്റെ ബേങ്ക്, പോസ്റ്റോഫീസ്, ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് വഴി വിതരണം ചെയ്യാന്‍ നടപടിയായി.
2015 ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രബല്യത്തില്‍ വരും. ലാന്റ് റവന്യൂ കമ്മീഷണര്‍, സാമൂഹിക നീതി, നഗര കാര്യം, പഞ്ചായത്ത് ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
ഇന്ദിരഗാന്ധി ദേശീയ വാര്‍ധക്യ കാല പെന്‍ഷന്‍, അഗതി, വിധവ, വികലാംഗര്‍, 50ന് മുകളില്‍ പ്രായമായ അവിവാഹിതര്‍ എന്നിവര്‍ക്കുള്ള പെന്‍ഷനുകള്‍ ഈ ഉത്തരവു പ്രകാരം അക്കൗണ്ടിലെത്തും. പെന്‍ഷന് അര്‍ഹത ലഭിക്കുന്നതിന് വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ഈ വരുമാന പരിധിക്കുള്ളിലാണെങ്കില്‍ മറ്റേതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷനുകളില്‍ ഏതെങ്കിലും ഒന്നിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ വരുമാനം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വില്ലേജ് അധികാരികളില്‍ നിന്ന് വാങ്ങി ഹാജരാക്കണം.

Latest